സൂറത്തുൽ ഫാതിഹ – ഫീ രിയാളി തഫ്സീർ

പരിഭാഷ: സുഹൈൽ ഖൈരി മക്കയിൽ ഇറങ്ങിയത് ഏഴ് ആയത്തുകൾ ഈ സൂറത്ത് മക്കിയാവാൻ കാരണം നിസ്കാരം മക്കയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത് എന്നത് കൊണ്ടാണ്, ഫാതിഹയില്ലാതെ നിസ്കാരം അനുവദിക്കപ്പെടുകയില്ലല്ലോ. ഈ സൂറത്ത് മക്കിയാണെന്നതിൽ (ഉലമാക്കളുടെ) ഇജ്മായുണ്ട്. ചില വ്യാഖ്യാതാക്കൾ പറയുന്നത് ഈ സൂറത്ത് രണ്ടു തവണയായി ഇറക്കപ്പെട്ടുവെന്നാണ്. (നമ്മളതിനാൽ ഇജ്മായുള്ള അഭിപ്രായമെടുത്തുകൊണ്ട് പറയുന്നു), ഈ സൂറത്ത് 7 ആയത്തുകളടങ്ങിയ മക്കിയായ സൂറത്താണ്.  ഫാതിഹത് അൽ കിതാബിനെ വ്യത്യസ്ത പേരുകൾ കൊണ്ട് വിളിക്കപ്പെടാറുണ്ട്. ഒരുപാട് പേരുകളുണ്ടാവുന്നത് ആ പേരുകൾ നൽകപ്പെട്ടതിന്റെ…